ആർ.എസ്​.എസ്​ വിദ്യാഭ്യാസ പരിപാടിയിൽ പ​െങ്കടുത്തത്​ 51 സർവകലാശാല വൈസ്​ചാൻസലർമാർ

ന്യൂഡൽഹി: ‘ഭാരതീയ കാഴ്ചപ്പാടിലുള്ള വിദ്യാഭ്യാസ’ ത്തെക്കുറിച്ച് ആർ എസ്എസ് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പെങ്കടുത്തത്  51വൈസ്ചാൻസലർമാർ ഉൾപ്പെടെ  721 അക്കാദമിക വിദഗ്ധർ.  വിദ്യാഭ്യാസത്തിൽ ഇന്ത്യൻ കാഴ്ചപ്പാടുകൾ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച്  ബോധവത്കരണം നടത്തുന്നതിനാണ് ആർ.എസ്.എസ് പിന്തുണയുള്ള സംരംഭമായ ‘പ്രജ്ഞ പ്രവാഹ്’ ഡൽഹിയിൽ രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചത്.  സർക്കാർ പരിധിക്ക് പുറത്ത്  ഭാരതീയ വിദ്യാഭ്യാസ വ്യവസ്ഥക്കുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

‘ജ്ഞാൻ സംഘം’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആർഎസ്എസ് നേതാവ് മോഹൻ ഭഗവതായിരുന്നു മുഖ്യപ്രഭാഷകൻ.  സർക്കാർ ഇടപെടൽ ഇല്ലാത്തതും സ്വതന്ത്രവുമായ വിദ്യാഭ്യാസം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച മോഹൻ ഭഗവത് ഇതൊരു ബദൽ അല്ലെന്നും ഭാരതീയ കാഴ്ചപ്പാട് വികസിപ്പിക്കാനുള്ള ശ്രമമാണെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ വൈ സുദര്‍ശന്‍ റാവു, ഡല്‍ഹി സര്‍വ്വകലാശാല വി.സി യോഗേഷ് ത്യാഗി എന്നിവരടക്കം കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെ  വൈസ്ചാൻസലർമാരും അധ്യാപകരും പ്രതിനിധികളായാണ് ആർ.എസ്. എസ് പരിപാടിയില്‍ പങ്കെടുത്തത്. ആർ.എസ്.എസ് നേതാക്കളായ കൃഷ്ണഗോപാൽ, സുരേഷ് സോനി എന്നിവരും പ െങ്കടുത്തു.

വിദ്യാഭ്യാസം പാശ്ചാത്യ േകന്ദ്രീകൃതമായെന്നും ഇത് ഇന്ത്യൻ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരികയാണ് ശ്രമമാണ് പരിശീലന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രജ്ഞ പ്രവാഹ് തലവൻ ജെ നന്ദകുമാർ പറഞ്ഞു. എസ് രാധാകൃഷ്ണൻ കമീഷൻ മുതൽ ഡിഎസ് കോത്താരി കമീഷൻ വരെയുള്ള എല്ലാ വിദ്യാഭ്യാസ കമീഷനുകളും വിദ്യാഭ്യാസത്തിൽ ഇന്ത്യൻ കാഴ്ചപ്പാട് ഇല്ലാത്തകാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 51 University VCs Attend RSS Workshop on Making Education More Indian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.