രാജസ്ഥാനിൽ അഞ്ചു വയസുകാരിയെ സ്കൂൾ വളപ്പിൽ വെച്ച് ബലാത്സംഗം ചെയ്തു

ബാരൻ: രാജസ്ഥാനിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു. ബാരൻ ജില്ലയിലെ ഷഹബാദിലാണ് സംഭവം.

കേസിലെ പ്രതിയായ മഹാവീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ പ്രതി സ്കൂൾ വളപ്പിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.

പീഡനം വിവരം മാതാവിനെയാണ് കുട്ടി അറിയിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പെൺകുട്ടിയുടെ നില ഗുരുതരമാണ്.

പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഒാഫീസർ ഹരി പ്രസാദ് റാണ മാധ്യമങ്ങളെ അറിയിച്ചു.  

Tags:    
News Summary - 5-year-old girl raped in Baran in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.