മഹാരാഷ്​ട്ര ആദിവാസി സ്​കൂൾ: അഞ്ചു വിദ്യാർഥികൾ കൂടി പീഡനത്തിനിരയായി

മുംബൈ: മഹാരാഷ്​ട്ര ആദിവാസി ബോർഡിങ്ങ്​ സ്​കൂളിലെ അഞ്ചു വിദ്യാർഥിനികൾ കൂടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന്​ സംശയിക്കുന്നതായി കുട്ടികളുടെ മാതാപിതാക്കൾ. 13കാരിയെ പീഡിപ്പിച്ച്​ഗർഭിണിയാക്കിയ സംഭവത്തി​​െൻറ ഞെട്ടൽ മാറും മുമ്പാണ്​ പുതിയ വിവരം.​ ആറു പെൻകുട്ടികളും പീഡിപ്പിക്കപ്പെട്ടതായി അധികൃതർ സംശയിക്കുന്നു​​ണ്ടെന്ന്​ ആദിവാസി വകുപ്പ്​ മന്ത്രി വിഷ്​ണു സവര പറഞ്ഞു.

13വയസുകാരിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ സംഭവത്തിൽ സ്​കൂളിലെ 11 ജീവനക്കാരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. സ്​കൂൾ ഹെഡ്​മാസ്​റ്റർ ദിംഗബർ ​ഖാരാട്ട്​, ചെയർമാൻ ഗജാനൻ കോകറേ എന്നിവരും അറസ്​റ്റിലായവരിൽ പെടുന്നു.

സ്​കൂളിലെ തൂപ്പുകാരൻ ഇത്തുസിങ്ങ്​ പവാറാണ്​ മുഖ്യപ്രതി. സംഭവത്തെകുറിച്ച്​ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ സംസ്​ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്​.

ദീപാവലിക്ക്​ വീട്ടിൽ പോയ പെൺകുട്ടിക്ക്​ വയറുവേദനയെ തുടർന്ന്​ നടന്ന പരിശോധനയിലാണ്​ ഗർഭിണിയാണെന്നും സ്​കൂളിലെ പ്രശ്​നങ്ങളെ കുറിച്ചും പുറംലോകമറിഞ്ഞത്​.
അറസ്​റ്റ്​ ചെയ്​തവരെ ജോലിയിൽ നിന്ന്​ സസ്​പ​െൻറ്​ ചെയ്യുന്നതുവരെ സ്വകാര്യ ട്രസ്​റ്റ്​ നടത്തുന്ന ബോർഡിങ്ങ്​ സ്​കൂളി​​െൻറ ലൈസൻസ്​ റദ്ദാക്കുമെന്ന്​ മന്ത്രി അറിയിച്ചു. കുട്ടികളെ അടുത്ത ജില്ലകളിലെ മറ്റ്​ മൂന്ന്​ബോർഡിങ്ങ്​ സ്​കൂളുകളിലേക്ക്​ മാറ്റുമെന്നും മന്ത്രി കൂടിച്ചേർത്തു.

Tags:    
News Summary - 5 more girls at Maharashtra tribal school may have been sexually assaulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.