Posted On
date_range Updated On
date_range മധ്യപ്രദേശിൽ പശുവിനെ മേയ്ച്ചതിനെ ചൊല്ലി തർക്കം, വെടിവെപ്പ്; അഞ്ചു മരണം
ഭോപാൽ: മധ്യപ്രദേശിൽ പശുവിനെ മേയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കിടയിലുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ച് അഞ്ചു മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഡാട്ടിയ ജില്ലയിലെ റെൻഡ ഗ്രാമത്തിലാണ് ഡംഗി, പാൽ വിഭാഗങ്ങൾ ഏറ്റുമുട്ടിയത്.
പശുവിനെ മേയ്ക്കുന്നതിനെ ചൊല്ലി മൂന്നു ദിവസം മുമ്പ് രണ്ടുപേർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഒരാൾ മുഖത്തടിച്ചതോടെ പ്രശ്നം രൂക്ഷമാകുകയും ഇരുവിഭാഗവും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഇരുവിഭാഗവും വീണ്ടും വാക്പോര് മൂത്ത് വെടിവെപ്പ് നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.