Posted On
date_range Updated On
date_range ഒമ്പത് വയസുകാരിയുൾപ്പെടെ അഞ്ച് പേർക്ക് പശു സംരക്ഷകരുടെ മർദ്ദനം
ശ്രീനഗർ: ഒമ്പത് വയസുകാരിയുൾെപ്പടെ അഞ്ച് പേർക്ക് കശ്മീരിൽ പശു സംരക്ഷകരുടെ മർദ്ദനം. ഗാവ് രക്ഷകാസ് എന്ന സംഘടനയുടെ പ്രവർത്തകരാണ് റിയാസി ജില്ലയിലെ ഒരു കുടുംബത്തിലെ അംഗങ്ങളെ മർദ്ദിച്ചത്.
തങ്ങളുടെ കന്നുകാലികളുമായി നീങ്ങുന്നതിനിടെ ഗാവ് രക്ഷകാസ് സേനയുടെ പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നുവെന്ന് കുടുംബം മൊഴി നൽകി. അക്രമികൾ ഇവരുടെ കന്നുകാലികളെ മോഷ്ടിച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അഞ്ച് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.