Posted On
date_range Updated On
date_range ഡൽഹിയിൽ വിഷവാതകം ചോർന്ന് അസ്വസ്ഥത: അഞ്ചുപേർ ആശുപത്രിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ വിഷവാതക ചോർച്ച. ആർ.കെ പുരത്തിനടുത്തെ ഏക്ത വിഹാറിനടുത്താണ് ചോർച്ച ഉണ്ടായത്. വിഷവാതകം കാരണം കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ട അഞ്ചുപേരെ ആശപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. എന്നാൽ എങ്ങനെയാണ് വിഷവാതകം ചോർന്നതെന്നോ, എവിടെ നിന്നാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് ആംബുലൻസും അഗ്നിരക്ഷ ടെൻററുകളുമായി ഡൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി എത്തിച്ചേർന്നെങ്കിലും വിഷവാതകത്തിൻറെ ഉറവിടം കണ്ടെത്താനായില്ല.
ഏക്താ വിഹാർ പരിസരത്തെ ഗ്യാസ് സിലിണ്ടറുകളിൽ നിന്നും തീപടർന്നില്ലെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.