Posted On
date_range Updated On
date_range മധ്യപ്രദേശിൽ ട്രക്കപകടം ; അഞ്ച് തൊഴിലാളികൾ മരിച്ചു
ഇൻഡോർ: മധ്യപ്രദേശിലെ ബാണ്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്കുള്ള യാത്രക്കിടെ സാഗർ ജില്ലയിലെ ബാണ്ടയിൽ ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഉത്തർപ്രദേശിലെ ഔരിയ ജില്ലയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 24 പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന്‍റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് അടുത്ത അപകടം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.