Posted On
date_range Updated On
date_range രാമനവമി ദിനത്തിലെ അക്രമത്തിനിടെ കൊലപാതകം; അഞ്ചു പേർ അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി ദിനത്തിലെ അക്രമത്തിനിടെയുണ്ടായ കൊലപാതകത്തിൽ അഞ്ചു പേർ അറസ്റ്റിൽ. കേസിലെ മൂന്ന് പ്രതികൾ ഒളിവിലായിരുന്നു.
രാമനവമി ദിനത്തിലെ അക്രമത്തിനിടെ ഇബ്രിഷ് ഖാൻ ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 10ന് പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇൻഡോറിലേക്ക് അയച്ചിരുന്നു. സംഭവത്തിൽ ഏപ്രിൽ 11നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.
ഖാർഗോണിലുണ്ടായ സംഘർഷത്തിൽ 20ഓളം പേർക്കാണ് പരിക്കേറ്റത്. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 44 കേസുകൾ രജിസ്റ്റർ ചെയ്യുകയും 148 പേരെ കസ്റ്റഡിയിലെടുക്കുകയും പൊലീസ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.