18 മാസങ്ങൾക്ക്​ ശേഷം കശ്​മീരിൽ ഇന്‍റർനെറ്റ്​ തിരിച്ചെത്തി; 4 ജി സേവനങ്ങളും പുനഃസ്ഥാപിച്ചു

ഡൽഹി: കശ്മീരിലുടനീളം അതിവേഗ 4 ജി ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ വക്താവ് രോഹിത് കൻസൽ ട്വീറ്റിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. 18 മാസമായി തുടരുന്ന ഇന്‍റർനെറ്റ്​ വരൾച്ചക്കാണ്​ ഇതോടെ വിരാമമാകുന്നത്​. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറി ഇൻറർനെറ്റ്​ ഷട്ട്​ഡൗണിനാണ്​ കശ്​മീർ സാക്ഷ്യംവഹിച്ചത്​​.

2019 ഓഗസ്റ്റ് അഞ്ചിന്​ ഭരണഘടനാപരമായി സംസ്​ഥാനത്തിന്​ നൽകിയിരുന്ന സ്വയംഭരണാധികാരം എടുത്തുകളയാനുള്ള പദ്ധതികൾ ബി.ജെ്​പി സർക്കാർ പ്രഖ്യാപിച്ചപ്പോൾ മുതൽ കശ്​മീരിൽ ഇൻറർനെറ്റ്​ ലഭ്യമല്ലായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ, ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനം വിഭജിക്കപ്പെട്ടു. മൂന്ന് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധി രാഷ്ട്രീയക്കാരെ തടവിലാക്കി. കഴിഞ്ഞ വർഷം ബ്രോഡ്‌ബാൻഡ് ഇൻറർനെറ്റും സ്ലോ മൊബൈൽ ഡാറ്റയും ഘട്ടംഘട്ടമായി പുനസ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും നേരെയുള്ള ആക്രമണത്തെ തടയുന്ന കേസുകൾ പരിഗണിക്കുമ്പോൾ സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചതിനെ തുടർന്നായിരുന്നു ഇന്‍റർനെറ്റ്​ ഭാഗികമായി പുനഃസ്​ഥാപിച്ചത്​.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും തീവ്രവാദികളും ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ്​ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തിയതെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്​. ഈ നിയന്ത്രണങ്ങൾ കാരണം ലക്ഷക്കണക്കിന് തൊഴിലുകൾ നഷ്​ടമാവുകയും സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്​ടം സംഭവിച്ചുവെന്നുമാണ്​ മേഖലയിലെ വിദഗ്​ധർ പറയുന്നത്​.

കശ്​മീർ വാർത്ത പോർട്ടലുകൾക്കെതിരായ എഫ്​.​െഎ.ആർ പിൻവലിക്കണമെന്ന്​

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ലെ ര​ണ്ടു​ പ്ര​മു​ഖ വാ​ർ​ത്ത പോ​ർ​ട്ട​ലു​ക​ൾ​ക്കെ​തി​രാ​യ എ​ഫ്.​െ​എ.​ആ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ക​ശ്​​മീ​ർ പ്ര​സ്​​ക്ല​ബ്​ ആ​വ​ശ്യ​പ്പെ​ട്ടു. ക​ശ്​​മീ​ർ വാ​ല, ക​ശ്​​മീ​രി​യ്യ​ത്ത്​ എ​ന്നീ ഓ​ൺ​ലൈ​ൻ വാ​ർ​ത്ത പോ​ർ​ട്ട​ലു​ക​ൾ​ക്കെ​തി​രാ​യ കേ​സ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. തെ​ക്ക​ൻ ക​ശ്​​മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യി​ലു​ള്ള സ്വ​കാ​ര്യ സ്​​കൂ​ളി​ൽ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​ൻ സൈ​ന്യം നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന്​ ​ഈ ​പോ​ർ​ട്ട​ലു​ക​ൾ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. വാ​ർ​ത്ത നി​ഷേ​ധി​ച്ച്​ സ്​​കൂ​ൾ അ​ധി​കൃ​ത​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ സൈ​ന്യം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ പൊ​ലീ​സ്​ ന​ട​പ​ടി. എ​ന്നാ​ൽ, കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ്​ വാ​ർ​ത്ത ന​ൽ​കി​യ​തെ​ന്നും അ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും വാ​ർ​ത്ത പോ​ർ​ട്ട​ൽ എ​ഡി​റ്റ​ർ​മാ​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.