Posted On
date_range Updated On
date_range ഹിമാചലിൽ ബസ് അപകടത്തിൽ 44 മരണം
ഷിംല: ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് ടോൺസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 44 പേർ മരണപ്പെട്ടു. ഷിംല ജില്ലയിലെ നേർവയിലാണ് അപകടമുണ്ടായത്. 56 പേരാണ് ബസിൽ സഞ്ചരിച്ചതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ഉത്തരാഖണ്ഡിലെ ടിയൂനിയിലേക്ക് സഞ്ചരിച്ച ബസാണ് ബുധനാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. അപകടവിവരം അറിഞ്ഞയുടൻ സിർമോർ പൊലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
നേർവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായതെന്നും 56 യാത്രികരാണ് ബസിലുണ്ടായിരുന്നതെന്നും ഷിംല എസ്.പി ഡി.ഡബ്ളിയു നേഗി മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.