ഗുജറാത്തിൽ 4000 ലിറ്റർ മായം കലർത്തിയ പാൽ പിടിച്ചു

രാജ്കോട്ട്: ഗുജറാത്തിൽ 4000 ലിറ്റർ മായം ചേർത്ത പാൽ പൊലീസ് പിടികൂടി. ട്രക്കിൽ വിൽപനക്കായി കൊണ്ടുപോകുന്ന വഴി രാജ്കോട്ട് ചെക്പോസ്റ്റിൽ നടന്ന പരിശോധനക്കിടെയാണ് പാൽ കണ്ടെത്തിയത്. സൾഫേറ്റ്, ഫോസ്ഫേറ്റുകൾ, കാർബണേറ്റ് ഓയിൽ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ചാണ് പാൽ ഉണ്ടാക്കിയത്. കഴിഞ്ഞ നാല് മാസമായി ഇത് വിതരണം ചെയ്യുന്നുണ്ടായിരുന്നു എന്ന് രാജ്കോട്ട് സോൺ-1 ഡി.സി.പി പ്രവീൺ കുമാർ മീണ പറഞ്ഞു.

ക്ഷീര കമ്പനികൾ പാൽ വില ഉയർത്തിയ സാഹചര്യമാണ് തട്ടിപ്പുകാർ മുതലെടുത്തത്. വലിയ സംഘം തന്നെ ഇതിന് പിന്നിലുണ്ടെന്നും ഇവർക്കെതിരെയും ഫാക്ടറിയിലും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മീണ അറിയിച്ചു.

അമുൽ, മദർ ഡയറി തുടങ്ങിയ കമ്പനികൾ പാലിന്‍റെ വില വർധിപിച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പാലുത്പാദനത്തിലും തുടർ പ്രക്രിയകൾക്കും ചിലവ് കൂടിയതും കാലിത്തീറ്റക്കടക്കം വില ഉയർന്നതും കമ്പനികളെയും ക്ഷീര കർഷകരെയും പ്രതിസന്ധിയിലാക്കിയിരുന്നു.

Tags:    
News Summary - 4,000 Litres Of Adulterated Milk Seized In Gujarat: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.