പശു മോഷണം ആരോപിച്ച്​  തല്ലി​ക്കൊന്നു

ക​രീം​ഗ​ഞ്ച്(​അ​സം): പ​ശു​വി​നെ മോ​ഷ്​​ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ ബം​ഗ്ലാ​ദേ​ശു​കാ​ര​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. അ​സ​മി​ലെ ക​രീം​ഗ​ഞ്ച്​ ജി​ല്ല​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ സ​ഹാ​യി​യെ​യും അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളെ​യും അ​റ​സ്​​റ്റു​ചെ​യ്​​ത​ു. അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്ന സോ​ണാ​പു​ര ടീ ​എ​സ്​​റ്റേ​റ്റി​ലെ ര​ഞ്​​ജി​ത്​ മു​ണ്ട​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. 

അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്നെ​ത്തി​യ​ ഏ​ഴം​ഗ സം​ഘം പു​ത്​​നി ടീ ​എ​സ്​​റ്റേ​റ്റി​ലെ വീ​ട്ടി​ൽ​നി​ന്ന്​ പ​ശു​വി​നെ മോ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​രീം​ഗ​ഞ്ച്​ എ​സ്.​പി കു​മാ​ർ സ​ഞ്​​ജി​ത്​ കൃ​ഷ്​​ണ പ​റ​ഞ്ഞു. ആ​ളു​ക​ൾ ഓ​ടി​യെ​ത്തി ഇ​വ​രെ ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ പൊ​ലീ​സാ​ണ്​ ആ​ശു​പ​ത്രി​യി​​ലെ​ത്തി​ച്ച​തെ​ന്ന്​ എ​സ്.​പി പ​റ​ഞ്ഞു.

Tags:    
News Summary - 40-yr-old computer teacher dies in Mansa-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.