Posted On
date_range Updated On
date_range വിരസതയകറ്റാൻ ചീട്ടുകളി; കോവിഡ് ബാധിച്ചത് 40 പേർക്ക്
ഹൈദരാബാദ്: വിരസതയകറ്റാൻ ചീട്ടുകളി നടത്തിയതോടെ കോവിഡ് ബാധിച്ചത് 40 പേർക്ക്. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ രണ്ട് സംഭവങ്ങളിലായാണ് 40 പേരിലേക്ക് രോഗം പകർന്നത്. കൃഷ്ണലങ്ക പ്രദേശത്ത് ചുറ്റുമുള്ളവരെയും കൂട്ടിയാണ് ട്രക്ക് ഡ്രൈവർ ചീട്ടുകളിച്ചത്.
സ്ത്രീകൾ ‘തംബോല’യും കളിച്ചു. ഇതോടെ ഇവിടെ മാത്രം 24 പേരിലേക്ക് അസുഖം പകർന്നതായി ജില്ല കലക്ടർ എ. മുഹമ്മദ് ഇല്യാസ് പറഞ്ഞു. സമീപ പ്രദേശമായ കാർമിക നഗറിലും സമാന സംഭവമുണ്ടായി. ട്രക്ക് ഡ്രൈവർ ഇവിടെയും ആളെക്കൂട്ടി ചീട്ടുകളിച്ചു. 15 പേർക്കാണ് രോഗം ബാധിച്ചത്. സാമൂഹിക അകലം പാലിക്കാതെയാണ് ചീട്ടുകളിച്ചതെന്ന് ജില്ല കലക്ടർ പറഞ്ഞു. ജനങ്ങൾ നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.