ന്യൂഡൽഹി: രാജ്യത്തെ വിറപ്പിച്ച് ആഞ്ഞുവീശിയ കൊടുങ്കാറ്റിലും തിമർത്തുപെയ്ത മഴയിലും മരണം 60 ആയി. ഉത്തർ പ്രദേശിൽ മാത്രം 38 പേർ മരിച്ചു. പശ്ചിമബംഗാളിൽ 12പേരും മരണത്തിനിരയായി. കൊടുങ്കാറ്റും പേമാരിയും ശക്തമായ നാലു സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി.
വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങളും കെട്ടിടങ്ങളും തകർന്നു. വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു. ഉത്തർ പ്രദേശിലെ സാംഭലിൽ ഇടി മിന്നലിനെ തുടർന്നുണ്ടയ തീപിടുത്തത്തിൽ 100ലേറെ വീടുകൾ കത്തിക്കരിഞ്ഞു. യു.പിയിൽ മാത്രം 12 ദിവസത്തിനിെട 102 പേരാണ് കൊടുങ്കാറ്റും മഴയും മൂലം മരിച്ചത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലാണ് യു.പിയിൽ കാറ്റ് വീശിയത്. ഇന്നും ഇതേ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്.
വടക്കൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും അടുത്ത രണ്ടു ദിവസം കൂടി ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, ഡൽഹി, തെലങ്കാന സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും നിരവധി മരണത്തിനു പുറമെ വ്യാപകനാശവും റിപ്പോർട്ട് ചെയ്യപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ൈവകീട്ട് 109 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റ് ഡൽഹിയെ സതംഭിപ്പിച്ചു. ഇവിടെ നാലുപേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അന്തരീക്ഷത്തിൽ പൊടിക്കാറ്റ് നിറഞ്ഞതോടെ വൈകീട്ട് അേഞ്ചാെട ഡൽഹി ഇരുട്ടിലായി. െപാടിക്കാറ്റും മഴയും വിമാന സർവിസുകളെ സാരമായി ബാധിച്ചു.
ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളം മണിക്കൂറുകളോളം നിലച്ചു. സർവിസുകൾ തിരിച്ചുവിട്ടു. പലയിടങ്ങളിലും മരങ്ങൾ വീണ് റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ സ്റ്റേഷനുകൾ അടച്ചിട്ടു. ഉത്തർപ്രദേശിൽ 18ഉം പശ്ചിമബംഗാളിൽ 12ഉം ആന്ധ്രപ്രദേശിൽ ഒമ്പതും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ മരിച്ചവരിൽ ഒരു ടൂറിസ്റ്റുമുണ്ട്. 28 പേർക്ക് പരിക്കേറ്റു. 37 വീടുകൾ തകർന്നു.
പശ്ചിമബംഗാളിൽ മരിച്ചവരിൽ നാലു കുട്ടികളുമുണ്ട്. ഞായറാഴ്ച ഉച്ചയോടെ ഹൗറ ജില്ലയിലെ ഉലുബെരിയയിൽ മാങ്ങപെറുക്കാൻ ഇറങ്ങിയ കുട്ടികളാണ് ഇടിമിന്നലേറ്റ് മരിച്ചത്. നദിയ, വെസ്റ്റ് മിഡ്നാപൂർ, മുർഷിദാബാദ് എന്നിവിടങ്ങളിലായി അഞ്ചുപേരും മരിച്ചു. തെലങ്കാനയിലും ആന്ധ്രപ്രദേശിലും മൂന്നു കർഷകർ ഉൾപ്പെടെ 12 പേർ മരിച്ചു. തെലങ്കാനയിലെ മാഞ്ചീരിയൽ ജില്ലയിലാണ് കർഷകർ ഇടിമിന്നലേറ്റ് മരിച്ചത്. ആന്ധ്രപ്രദേശിലെ തീരമേഖലയായ ശ്രീകാകുളത്ത് ആറുപേർ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. കേരളത്തിലും ഇടിമിന്നലിെൻറ അകമ്പടിയിൽ കനത്ത മഴ പെയ്തു.
പൊടിക്കാറ്റും മഴയും സംബന്ധിച്ച് 13 സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ ഗവേഷണ കേന്ദ്രങ്ങൾ നിർദേശം നൽകിയിരുന്നു. കഴിഞ്ഞയാഴ്ച ഉത്തേരന്ത്യയിലുണ്ടായ പൊടിക്കാറ്റിലും മഴയിലും 134പേരാണ് മരിച്ചത്. ഏറെ ബാധിച്ച ഉത്തർപ്രദേശിൽ മാത്രം 80 പേർ മരിച്ചു. ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വീണ്ടും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.