Posted On
date_range Updated On
date_range അസം-മേഘാലയ അതിർത്തിയിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു
ഗുവാഹത്തി: അസം-മേഘാലയ അതിർത്തിയിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മേഘാലയിലെ വെസ്റ്റ് ജയന്തിയ ഹിൽസിൽ നിന്നുള്ള മൂന്ന് പേരും അസം ഫോറസ്റ്റ് ഗാർഡുമാണ് കൊല്ലപ്പെട്ടത്.
റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് കൊണ്ട് മേഘാലയ ഡി.ജി.പി എൽ.ആർ ബിഷ്നോയ് രംഗത്തെത്തി. മുക്രോഹ് മേഖലയിലാണ് വെടിവെപ്പ് ഉണ്ടായതെന്നും ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.