Posted On
date_range Updated On
date_range ഇന്ത്യയിൽ നാല് പേർക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ്
ന്യൂഡൽഹി: ഇന്ത്യയിൽ നാല് പേർക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ജനികമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.
നാല് രോഗികളിൽ മൂന്ന് പേർ ബംഗളൂരുവിൽ നിന്നുള്ളവരാണ്. ഹൈദരാബാദിലെ ഒരാൾക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ ഡൽഹിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ 10 േപർക്കും ബംഗളൂരുവിൽ 10 പേർക്കും പശ്ചിമബംഗാളിൽ ഒരാൾക്കും ഹൈദരാബാദിൽ മൂന്ന് പേർക്കും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേർക്കും രോഗബാധ സ്ഥിരീകരിച്ചു.
രോഗം ബാധിച്ചവരെല്ലാം സർക്കാറിന്‍റെ വിവിധ കേന്ദ്രങ്ങളിൽ ക്വാറന്‍റീനിലാണ്. മുമ്പുണ്ടായിരുന്നതിനേക്കാളും അതിവേഗത്തിൽ പടരുന്നതാണ് യു.കെയിൽ കണ്ടെത്തിയ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.