Posted On
date_range Updated On
date_range പുതുവത്സര രാവിൽ ഇന്ത്യയിൽ പിറന്നത് 67,385 കുരുന്നുകൾ
ന്യൂഡൽഹി: 2020 പുതുവത്സര രാവിൽ ഇന്ത്യയിൽ ജനിച്ചത് 67,385 കുഞ്ഞുങ്ങൾ. പുതുവത്സര ദിനത്തിൽ ലോകത്ത് ആകെ പിറന്നത് 3,92,078 കുരുന്നുകളാണെന്ന് യുനിസെഫ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 17 ശതമാനം കുഞ്ഞുങ്ങൾ പിറന്നത് ഇന്ത്യയിലാണ്.
ഫിജിയിലാണ് 2020ലെ ആദ്യത്തെ കൺമണി പിറന്നത്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത് ഇന്ത്യയിലാണ്(67,385). രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 46,299 കുഞ്ഞുങ്ങളും മൂന്നാം സ്ഥാനത്തുള്ള നൈജീരിയയിൽ 26,039 കുഞ്ഞുങ്ങളുമാണ് ജനിച്ചത്.
പാകിസ്താനിൽ 16,787, ഇന്തോനേഷ്യയിൽ 13,020, യു.എസിൽ 10,452, കോംഗോയിൽ 10,247, എത്യോപ്യയിൽ 8493 എന്നിങ്ങനെയാണ് പുതുവത്സര ജനന നിരക്ക്.
പുതുവത്സര രാവിൽ ജനിക്കുന്നത് ഭാഗ്യമായാണ് കരുതിവരുന്നത്. ഇതിനായി സ്ത്രീകൾ പ്രസവ ശസ്ത്രക്രിയ രീതി തെരഞ്ഞെടുക്കാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.