Posted On
date_range Updated On
date_range പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; നാല് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു
ഭുവനേശ്വർ: ഒഡീഷയിൽ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി. നാല് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഖോർധ ജില്ലയിലെ താംഗി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭൂസന്ദാപൂർ ഗ്രാമത്തിലാണ് സംഭവം.
ഹോളി ആഘോഷങ്ങൾക്കായി നിർമിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. അപകടകാരണം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രത്യേക ഡോക്ടർമാരുടെ സംഘം അവരെ പരിചരിക്കുന്നുണ്ടെന്നും ഖോർധ കളക്ടർ കെ. സുദർശൻ ചക്രവർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.