വ്യാജ കോവിഡ്​ സർട്ടിഫിക്കറ്റ്​ നൽകി​ ഒമിക്രോൺ രോഗിയെ ഇന്ത്യ വിടാൻ സഹായിച്ച നാല്​ പേർ അറസ്റ്റിൽ

ബംഗളൂരു: വ്യാജ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഉപയോഗിച്ച്​ ഒമിക്രോൺ ബാധിച്ചയാളെ ഇന്ത്യ വിടാൻ സഹായിച്ച സംഭവത്തിൽ നാല്​ പേർ അറസ്റ്റിൽ. രോഗം ബാധിച്ച ദക്ഷിണാഫ്രിക്കൻ പൗരനെ രാജ്യം വിടാൻ സഹായിച്ചതിന്​ നാല്​ പേർ ബംഗളൂരുവിലാണ്​ അറസ്റ്റിലായത്​.

ഇതിൽ രണ്ട്​ പേർ ബംഗളൂരുവിലെ സ്വകാര്യ ലാബിലെ ജീവനക്കാരാണ്​. മറ്റ്​ രണ്ട്​ പേർ ദക്ഷിണാ​ഫ്രിക്കൻ പൗരൻ ഡയറക്​ടറായ കമ്പനിയിലെ ജീവനക്കാരുമാണ്​​. ഇതുമായി ബന്ധപ്പെട്ട്​ ഡിസംബർ അഞ്ചിന്​ ഹൈഗ്രൗണ്ട്​സ്​ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തിരുന്നു.

അറസ്റ്റിലായവർ വ്യാജ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നൽകുന്ന വൻ റാക്കറ്റിന്‍റെ ഭാഗമാണോയെന്ന്​ പരിശോധിക്കുകയാണെന്ന്​ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. നവംബർ 20നാണ്​ ദക്ഷിണാഫ്രിക്കൻ പൗരൻ ഇന്ത്യയിലെത്തിയത്​. രാജ്യത്തെത്തിയ ഉടൻ നടത്തിയ പരിശോധനയിൽ ഇയാൾക്ക്​ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

Tags:    
News Summary - 4 held for aiding Omicron patient leave India using fake -ve report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.