അനധികൃതമായി ഇന്ത്യയിൽ തങ്ങിയ നാല് ചൈനക്കാർ പിടിയിൽ

നോയിഡ: കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് ചൈന പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജോൺസൺ എന്ന ഹി സുവാങ്, റയൻ എന്ന റെൻ ചാവേ, സെങ് ഹൗസേ എന്ന ജോൺ, സെങ് ദെ എന്നിവരാണ് ഉത്തർപ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. വിസ കാലാവധി കഴിഞ്ഞിട്ടും 2020 മുതൽ ഗ്രേറ്റർ നോയിഡയിൽ അനധികൃതമായി താമസിച്ചുവരുകയായിരുന്നു ഇവർ.

സമാന കേസിൽ ചൈനീസ് പൗരനായ സു ഫെയ് എന്ന കെലയിലിലെന നാഗാലാൻഡ് സ്വദേശിയായ പെൺസുഹൃത്തിനൊപ്പം ഗുരുഗ്രാമിൽ വെച്ച് കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോ അറസ്റ്റിലായവർക്ക് ഇവരുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനിടെ നോയിഡയിൽ ഒരു സ്ത്രീ ഉൾപ്പെടെ 14 ചൈന പൗരന്മാരെ തടഞ്ഞുവെച്ച പൊലീസ് ഇവരെ ഡൽഹിയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി.

Tags:    
News Summary - 4 Chinese Citizens Staying Illegally In India Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.