യു.പിയിൽ സ്വകാര്യ സ്ഥലത്ത് നിസ്കരിച്ച ഏഴ് പേർക്കെതിരെ കേസ്; നാല് പേർ അറസ്റ്റിൽ

കൊച്ചി: യു.പിയിൽ സ്വകാര്യ സ്ഥലത്ത് നിസ്കരിച്സ്‍സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസ്. ഇതിൽ നാല് പേർ അറസ്റ്റിലായി. ബറേലി ജില്ലയിലാണ് മുൻകൂട്ടി അനുമതി വാങ്ങാതെ നിസ്കാരം നടത്തിയെന്ന് ആരോപിച്ച് നാല് പേരെ അറസ്റ്റ് ചെയ്തത്. പൊതു ക്രമത്തെ തടസപ്പെടുത്തുന്ന വിധം പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് പൊലീസ് കേസ്.

സ്വകാര്യസ്ഥലം പള്ളിയാക്കി മാറ്റാൻ ശ്രമിച്ചുവെന്നും യു.പി പൊലീസ് ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച പ്രാർഥനയുടെ ദൃശ്യങ്ങൾ ഒരു ഹിന്ദുസംഘടന പങ്കുവെച്ചതോടെയാണ് പൊലീസ് ഇക്കാര്യത്തിൽ ഇടപ്പെട്ടത്. തുടർന്ന് അന്വേഷണം നടത്തി  കേസെടുക്കുകയായിരുന്നു.

ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിലെ പ്രതിയായ ​ഗ്രാമമുഖ്യൻ മുഹമ്മദ് ആരിഫ് ഉൾപ്പടെയുള്ള മൂന്ന് പേരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ഭാരതീയ ന്യായ് സംഹിതയിലെ 223ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗ്രാമമുഖ്യന്റെ സഹോദരൻ മുഹമ്മദ് ഷാഹിദിനെ അറസ്റ്റ് ചെയ്തുവെന്ന് ബറേലി സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് തോമർ പറഞ്ഞു. അതേസമയം, താനും അനുയായികളും ചേർന്നാണ് സ്വകാര്യസ്ഥലത്ത് ആളുകൾ നിസ്കരിക്കുന്നതിന്റെ വിഡിയോ ചിത്രീകരിച്ചതെന്ന് ഹിന്ദു ജാഗരൺ മഞ്ച് യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹിമാൻഷു പട്ടേൽ പറഞ്ഞു. സ്വകാര്യ സ്ഥലത്ത് നിസ്കരിച്ച് അവിടെ പള്ളിയാക്കുകയായിരുന്നു നിസ്കരിച്ചവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - 4 Arrested For Offering Friday Namaz At Private Property In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.