ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാല് സൈനികർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
പൂഞ്ചിലെ സുൻജിയാൻ മേഖലയിലെ ഗന്തർ മോർ എന്ന സ്ഥലത്ത് സൈനിക വാഹനം റോഡിൽ നിന്ന് കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിക്കേറ്റ സൈനികരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ 24 ന് പൂഞ്ച് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2024 അവസാന വർഷത്തിൽ ഭീകരർ ചില ഭീകരാക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് നിയന്ത്രണ രേഖയിലും ഉൾപ്രദേശങ്ങളിലും സൈന്യവും സുരക്ഷാ സേനയും ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
കഴഞ്ഞ വർഷം ഒക്ടോബർ 24 ന് ഗുൽമാർഗിലെ ബൊട്ടപത്രി പ്രദേശത്ത് ഭീകരർ സൈനിക വാഹനത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തി മൂന്ന് സൈനികരും രണ്ട് സിവിലിയൻ പോർട്ടർമാരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.