കളിക്കുന്നതിനിടെ കാറിനുള്ളിൽ കയറി, അബദ്ധത്തിൽ ഡോർ ലോക്കായി, ശ്വാസംമുട്ടി നാല് കുട്ടികൾ മരിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. വിജയനഗരം ജില്ലയിലാണ് സംഭവം. ദ്വാരപുഡി ഗ്രാമത്തിലാണ് സംഭവമുണ്ട്. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. കളിക്കുന്നതിനു​ടെ പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് കുട്ടികൾ കയറുകയായിരുന്നു. പാർക്കിങ് കേന്ദ്രത്തിലിട്ട കാറിന്റെ ഡോറുകൾ ലോക്ക് ചെയ്തിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കാറിന്റെ ഡോറുകൾ ലോക്കാവുകയും കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

രാവിലെ മുതൽ കുട്ടികളെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉദയ്(6), ചാരുമതി(8), ചാരിഷ്മ(6), മാനസവി(6) എന്നിവരാണ് മരിച്ചത്. എല്ലാവരും രാവിലെ കളിക്കാനായി വീട്ടിൽ നിന്ന് പുറത്ത് പോയതായിരുന്നു.

കഴിഞ്ഞ മാസം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ സമാനസംഭവം ഉണ്ടായിരുന്നു. അന്ന് വിവാഹചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ നാലും അഞ്ചും വായസ് പ്രായമുള്ള കുട്ടികൾ കാറിനുള്ളിൽ കയറുകയും അബദ്ധത്തിൽ ഡോർ ലോക്കാവുകയും തുടർന്ന് രണ്ട് കുട്ടികളും മരിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ മൂന്ന് കുട്ടികൾ മുങ്ങി മരിക്കുകയം ചെയ്തിരുന്നു. ദേവരാജപുരത്ത് ഷാലിനി, അശ്വിൻ, ഗൗതമി എന്നിവരാണ് മരിച്ചത്. 

Tags:    
News Summary - 4 Andhra Children Die Of Suffocation After Being Trapped In Locked Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.