മുംബൈ: 2021ൽ ആദ്യ 81 ദിവസങ്ങളിലെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊല്ലപ്പെട്ടത് 39 കടുവകൾ. കൺസർവേഷൻ ലെൻസസ് ആന്‍റ് വൈൽഡ്ലൈഫ് എന്ന സംഘടന പുറത്തുവിട്ട കണക്കുകൾ മഹാരാഷ്ട്രയാണ് കടുവക്കുരുതിയിൽ ഏറ്റവും മുന്നിൽ- 15 മരണം. അഥവാ, 41 ശതമാനം. മധ്യപ്രദേശിൽ ഒമ്പതും ഉത്തരാഖണ്ഡിൽ അഞ്ചും കടുവകൾ കൊല്ലപ്പെട്ടിട്ടുണ്ട്. കേരളവും പട്ടികയിലുണ്ട്.
മഹാരാഷ്ട്ര ആസ്ഥാനമായുള്ള സംഘടനയാണ് കണക്കുകൾ ശേഖരിക്കുന്നത്. വേനൽകാലം കൂടുതൽ ശക്തി പ്രാപിക്കുന്ന വരുംമാസങ്ങളിൽ കടുവ വേട്ട ശക്തിപ്രാപിക്കുമെന്നും സർക്കാറുകൾ ഉണരണമെന്നും സംഘടന പറയുന്നു. മഹാരാഷ്ട്രയും മധ്യപ്രദേശും ഉൾപെടുന്ന മധ്യേന്ത്യയിലാണ് കടുവവേട്ട ഏറ്റവും കൂടുതൽ. ജനപ്രിയ കടുവ സങ്കേതങ്ങൾക്കടുത്തും അവയോടു ചേർന്ന വനമേഖലയിലുമാണ് ഇവ പ്രധാനമായി നടക്കുന്നത്.
അതേ സമയം, സർക്കാർ രേഖകൾ പ്രകാരം ഫെബ്രുവരി 14 വരെയായി രാജ്യത്ത് 22 കടുവകളാണ് കൊല്ലപ്പെട്ടത്. 2020ൽ മൊത്തം 103 കടുവകളും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.