പിടിവിട്ട്​ കോവിഡ്​; പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗബാധ അതിരൂക്ഷമായി തുടരുന്നു. 3,86,452 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചത്​. പ്രതിദിന കോവിഡ്​ രോഗികളിൽ പുതിയ റെക്കോർഡാണിത്​ ​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 1,87,62,976 ആയി ഉയർന്നു. 1,53,84,418 പേർ രോഗമുക്​തി നേടി. 31,70,228 പേരാണ്​ നിലവിൽ രോഗംബാധിച്ച്​ ചികിത്സയിലുള്ളത്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ 3498 പേരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണം 2,08,330 ആയി ഉയർന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇന്ത്യയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന്​ മുകളിലാണ്​. പല സ്ഥലങ്ങളിലും പ്രാദേശിക ലോക്​ഡൗൺ ഏർപ്പെടുത്തിയെങ്കിലും രോഗബാധ കുറയുന്നില്ലെന്നാണ്​ കണക്കുകളിൽ നിന്ന്​ വ്യക്​തമാവുന്നന്നത്​.

​രോഗികളിൽ ഒന്നാം സ്ഥാനത്ത്​ മഹാരാഷ്​ട്രയാണ്​. 66,159 പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ചത്​. 38,607 രോഗികളോടെ കേരളമാണ്​ രണ്ടാം സ്ഥാനത്ത്​. മൂന്നാമതുള്ള യു.പിയിൽ 35,104 രോഗികളുണ്ട്​. അതേസമയം, രാജ്യത്ത്​ ഇതുവരെ 15,22,45,179 പേർക്ക്​ വാക്​സിൻ നൽകിയെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു.

Tags:    
News Summary - 3.86 lakh Covid cases, 3,498 deaths in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.