Posted On
date_range Updated On
date_range ഉത്തരാഖണ്ഡിൽ ഭൂകമ്പം; റിക്ടർ സ്കെയിൽ 3.8 തീവ്രത
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഭൂകമ്പനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പിത്തോർഗ്രാഹിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
ഇതുസംബന്ധിച്ച നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വിറ്ററിലൂടെ അറിയിപ്പും നൽകിയിട്ട്. ജോഷിമഠ് അടക്കമുള്ള ഉത്തരാഖണ്ഡിലെ പല പ്രദേശങ്ങളിലും വ്യാപകമായി വിള്ളൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഭൂകമ്പമെന്ന വാർത്തയും ഉത്തരാഖണ്ഡിൽ നിന്നും പുറത്ത് വരുന്നത്.
നേരത്തെ ജോഷിമഠിലെ 800ഓളം കെട്ടിടങ്ങളിൽ വിള്ളൽ കണ്ടെത്തിയിരുന്നു. വിള്ളൽ കണ്ടെത്തിയ കെട്ടിടങ്ങൾ പൊളിച്ച് നീക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ ആദ്യം പൊളിച്ചിരുന്നു. തുടർന്ന് വീടുകളും പൊളിച്ചുമാറ്റാൻ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.