ഡൽഹിയിലെ ആശുപത്രിയിൽ 37 ഡോക്ടർമാർക്ക് കോവിഡ്

ന്യൂഡൽഹി: ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കോവിഡ്. ഇതിൽ അഞ്ച് പേരെ ഇതേ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. 32 പേർ വീട്ടിൽ സമ്പർക്കവിലക്കിലാണ്. ഈ 37 ഡോക്ടർമാരും കോവിഡ് വാക്സിൻ സ്വീകരിച്ചവരാണെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിക്കുകയാണ്. 7437 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാലരമാസത്തിനിടയിലെ ഏറ്റവുമുയർന്ന പ്രതിദിന രോഗനിരക്കാണിത്.

രാജ്യവ്യാപകമായി കോവിഡ് നിരക്കിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോട് നിർദേശിച്ചിരിക്കുകയാണ്. 

Tags:    
News Summary - 37 doctors of Delhi's Sir Ganga Ram Hospital test positive for Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.