രാജ്യത്ത് കോവിഡ് ബാധിക്കാതെ 325 ജില്ലകൾ; മരണം 420 ആയി

ന്യൂഡൽഹി: രാജ്യത്തെ 325 ജില്ലകളിൽ ഒരു കോവിഡ് കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മ ന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത് 37 പ േരാണ്. 941 പേരിലാണ് പുതിയതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തതെന്നും ലാവ് അഗർവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്ത് 420 പേരാണ് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,759 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 183 പേർ രോഗവിമുക്തരായി. പ്രതിരോധ പ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടനയുമായി ചർച്ച ചെയ്തെന്നും ലാവ് അഗർവാൾ പറഞ്ഞു.

മാഹി, പാറ്റ്ന, നാദിയ, പ്രതാപ്ഗഡ്, പോർബന്തർ, സൗത്ത് ഗോവ, പൗരി ഗാഡ്വാൾ, പിലിഭിത്ത്, രജൗരി, വിലാസ്പുർ ദുർഗ്, രജ്നന്ദ്ഗാവ് എന്നിങ്ങനെ നേരത്തെ കോവിഡ് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2.9 ലക്ഷത്തിലേറെ കോവിഡ് പരിശോധന രാജ്യത്ത് നടത്തിയതായി ഐ.സി.എം.ആർ അറിയിച്ചു. 30,043 പരിശോധനയാണ് ഇന്നലെ മാത്രം നടത്തിയത്. ഐ.സി.എം.ആറിന്‍റെ 176 ലാബുകളിലും 78 സ്വകാര്യ ലാബുകളിലുമാണ് പരിശോധന നടത്തുന്നത്.

Tags:    
News Summary - 37 deaths reported in last 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.