മദ്രാസ്​ ഐ.ഐ.ടിയിൽ 30 പേർക്ക്​ കോവിഡ്​ ബാധ

ചെന്നൈ: മദ്രാസ്​ ഐ.ഐ.ടിയിൽ മൂന്നു ദിവസത്തിനിടെ 30 വിദ്യാർഥികൾക്ക്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചു. നേരിയ അണുബാധയായതിനാൽ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. അതേസമയം രോഗബാധിതരെ തരമണിയിലെ ഐ.ഐ.ടി ഹോസ്റ്റലിൽ ക്വാറന്‍റീനിലാക്കി. ഐ.ഐ.ടി കേ​ന്ദ്രീകരിച്ച്​ പുതിയ ക്ലസ്റ്റർ രൂപപ്പെട്ടേക്കുമെന്നാണ്​ ആരോഗ്യ അധികൃതരുടെ നിഗമനം.

പ്രത്യേക സാഹചര്യത്തിൽ തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണൻ സ്ഥാപനത്തിലെത്തി ചികിൽസ-പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.

രോഗബാധിതരായ ചില വിദ്യാർഥികൾ സിംപോസിയങ്ങളിലും വർക്​ഷോപ്പുകളിലും പ​ങ്കെടുത്തിരുന്നതായി കണ്ടെത്തി. ആദ്യഘട്ടത്തിൽ 12 പേരിലാണ്​ രോഗം കണ്ടെത്തിയത്​. പിന്നീട്​ 666 പേരെ കോവിഡ്​ ടെസ്റ്റിന്​ വിധേയമാക്കി. ഇതിൽ 18 പേർക്കുകൂടി രോഗം സ്​ഥിരീകരിക്കുകയായിരുന്നു.

രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും ഐ.ഐ.ടിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മൂവായിരത്തോളം പേരെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.

2020-ൽ ഐ.ഐ.ടിയിൽ 180 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തമിഴ്​നാട്ടിൽ പൊതുഇടങ്ങളിൽ മുഖകവചം ധരിക്കാത്തവരിൽനിന്ന്​ 500 രൂപ പിഴ ഈടാക്കുമെന്ന്​ രാധാകൃഷ്ണൻ അറിയിച്ചു.

Tags:    
News Summary - 30 people at IIT Madras infected Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.