Posted On
date_range Updated On
date_range മൂന്നു വയസുകാരി പീഡനത്തിനിരയായി: പ്രതിയെ നാട്ടുകാർ മർദിച്ചു
ന്യൂഡൽഹി: തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിൽ മൂന്നു വയസുകാരി പീഡനത്തിനിരയായി. പെൺകുട്ടി താമസിക്കുന്ന അപ്പ ാർട്ട്മെൻറിലെ ഗാർഡും അയൽവാസിയുമായ രൺജീത്ത് എന്ന 40 കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ഞയറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്താണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് നാട്ടുകാർ രൺജീത്തിനെ പിടികൂടുകയും സംഘം ചേർന്ന് മർദിക്കുകയും ചെയ്തു. അവശനിലയിലായ ഇയാളെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോക്സോ നിയമപ്രകാരം രൺജീത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.