മൂന്ന് വയസുകാരിയെ കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

ഹരിയാന: മൂന്നുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്. ഹരിയാനയിലെ ഫരീദാബാദിൽ ആണ് സംഭവം. ജിതേന്ദർ എന്നയാളാണ് പിടിയിലായത്.

കുട്ടിയെ ചൊവ്വാഴ്ച മുതൽ കാണ്മാനില്ലായിരുന്നു. കുടുംബം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം പ്രതിയുടെ വീടിന് അടുത്തുള്ള വീട്ടിലെ കുളിമുറിയിൽ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ കണ്ടെത്തിയത്.

മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് പ്രതി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതി ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിന് ശേഷം ചോദ്യം ചെയ്യൽ തുടരുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - 3-year-old girl killed, body found inside plastic bag in Faridabad, 1 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.