Representation Image
Posted On
date_range Updated On
date_range കളിക്കുന്നതിനിടെ കുഴൽ കിണറിലേക്ക് വീണു; മധ്യപ്രദേശിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
ഭോപാൽ: മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിൽ 250 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് കർഷകനായ പിന്‍റു സാഹുവിന്‍റെ മകൾ സൗമ്യ കിണറിലേക്ക് വഴുതി വീണത്.
250 അടി താഴ്ചയുള്ള കിണറിൽ, 25 അടി താഴ്ചയിൽ കുട്ടി കുടുങ്ങി കിടക്കുകയായിരുന്നു. അഞ്ചര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കുട്ടിയെ പുറത്തെത്തിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.