സി.പി.എം, തൃണമൂൽ എം.എൽ.എമാരും 50 കൗൺസിലർമാരും ബി.ജെ.പിയിൽ

ന്യൂഡൽഹി: ബംഗാളിലെ മമത സർക്കാറിനെ അസ്​ഥിരപ്പെടുത്താനുള്ള നീക്കത്തിൽ തൃണമൂലി​​െൻറ രണ്ട്​ എം.എൽ.എമാരെയും 50 മുന ിസിപ്പൽ കൗൺസിലർമാരെയും ബി.ജെ.പി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത്​ കൊണ്ടുവന്ന്​ ബി.ജെ.പി അംഗത്വം നൽകി. മുൻ തൃണമുൽ നേതാവ്​ കൂടിയായ മുകുൽ റോയ്​ നടത്തിയ ഓപറേഷനിൽ സി.പി.എം എം.എൽ.എ ദേബേന്ദ്ര റോയിയും തൃണമൂലുകാർക്കൊപ്പം വന്ന്​ ബി.ജെ.പിയിൽ ചേർന്നു. ഇതോടെ തൃണമുൽ ഭരിച്ച ബംഗാളിലെ മൂന്ന്​ മുനിസിപ്പാലിറ്റികളു​െട ഭരണവും ബി.ജെ.പിക്കായി. പശ്ചിമ ബംഗാളിൽ ഈ വർഷം തന്നെ നിയമസഭ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പ്​ നടത്താൻ ബി.ജെ.പി നടത്തുന്ന ശ്രമത്തി​​െൻറ ഭാഗമാണ്​ ഈ നീക്കം.

മമത ബാനർജിയുടെ 40 എം.എൽ.എമാർ ബി.ജെ.പിയിലേക്ക്​ വരാൻ തയാറായി നിൽക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര ​േമാദിയുടെ തെരഞ്ഞെടുപ്പ്​ കാലത്തെ പ്രസ്​താവന വൻ വിവാദമായിരുന്നു. എം.എൽ.എ പോയിട്ട്​ ഒരു മുനിസിപ്പൽ കൗൺസിലർ പോലും ബി.ജെ.പിയിലേക്ക്​ പോകില്ലെന്ന്​ തൃണമുൽ നേതാവ്​ ​െഡറിക്​ ഒബ്​റേൻ തിരിച്ചടിക്കുകയും ചെയ്​തിരുന്നു.

ബി.ജെ.പി ആസ്​ഥാനത്ത്​ ബംഗാളി​​െൻറ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്​ വിജയ്​വർഗ്യയുടെ സാന്നിധ്യത്തിലാണ്​ ബംഗാളിൽനിന്ന്​ കൊണ്ടുവന്നവർക്ക്​ അംഗത്വം നൽകിയത്​. മുകുൽ റോയിയുടെ മകനും തൃണമൂൽ എം.എൽ.എയുമായ സുഭ്രാംഗ്​ഷു റോയ്​, മറ്റൊരു എം.എൽ.എ തുഷാർക്രാന്ത്​ ഭട്ടാചാര്യ എന്നിവരാണ്​ ബി.ജെ.പിയിൽ ചേർന്നത്​. നോർത്ത്​​ 24 പർഗാനയിൽ നിന്നുള്ള മുനിസിപ്പൽ അംഗങ്ങളാണ്​ ബി.ജെ.പിയിൽ ചേർന്നവരിലേറെയും.

ഹെംതാബാദിൽനിന്നുള്ള സി.പി.എം എം.എൽ.എയാണ്​ ദേബേന്ദ്ര റോയി. സി.പി.എമ്മിൻെറ മറ്റൊരു സിറ്റിങ്​ എം.എൽ.എ ഗഗൻ മൊർമു പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച്​ ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. തൃണമൂലിൽനിന്നും ബി.ജെ.പിയിലേക്കുള്ള എം.എൽ.എമാരു​ടെ ഒഴുക്കിൻെറ ആദ്യഘട്ടമാണിതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുപോലെ വിവിധ ഘട്ടങ്ങളായി ഈ ചേർക്കൽ തുടരുമെന്നും മുകുൽറോയ്​ പറഞ്ഞു.

എന്നാൽ, അപകടം മണത്ത്​ കപ്പലിൽനിന്ന്​ ചാടുന്ന എലികളാണ്​ രാജിവെച്ച എം.എൽ.എമാരെന്നും ജനങ്ങൾ അവർക്ക്​ ഉചിതമായ മറുപടി നൽകുമെന്നും​ തൃണമൂൽ കോൺഗ്രസ്​ പ്രതികരിച്ചു. ഇപ്പോൾ ബി.ജെ.പിയിൽ ചേർന്ന സുഭ്രാംഗ്​ഷുവിനെ ലോക്​സഭ തെരഞ്ഞെടുപ്പിൻെറ ഫലമറിഞ്ഞതിന്​ തൊട്ടുപിറകെ പാർട്ടിയിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തിരുന്നു.

Tags:    
News Summary - 3 TMC, 2 Congress MLAs accompany Mukul Roy to Delhi, likely to join BJP today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.