തിരുവനന്തപുരം: സംസ്ഥാന പാതയോരത്തെ മദ്യവിൽപനശാലകൾക്കൊപ്പം കഴിഞ്ഞ സർക്കാറിെൻറ കാലത്ത് അടച്ചുപൂട്ടിയ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകളും തുറക്കാൻ സാധ്യതയേറി. ബാറുകൾക്കും വൈൻ, ബിയർ പാർലറുകൾക്കും അനുമതി ലഭിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ അധികാരം റദ്ദാക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം അതിെൻറ ഭാഗമാണ്. ഗവർണർ ജസ്റ്റിസ് പി. സദാശിവം ഇന്നലെ രാത്രിയോടെ ഇതുസംബന്ധിച്ച ഒാർഡിനൻസിൽ ഒപ്പിട്ടതായാണ് വിവരം. പൂട്ടിയ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾ തുറക്കുന്നതിന് സാധ്യതയും ഏറിയതിനെതുടർന്ന് ഇവയിൽ ഭൂരിപക്ഷത്തിെൻറയും അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങൾ ഒഴിവാക്കി പൊതുമാനദണ്ഡത്തിലൂടെ ബാറുകൾ തുറക്കുന്നതിന് എൽ.ഡി.എഫും പച്ചക്കൊടി കാണിച്ചിട്ടുണ്ട്.
ഇൗമാസം 30 ന് മുമ്പ് പ്രഖ്യാപിക്കുന്ന മദ്യനയത്തിൽ ബാറുകൾ സംബന്ധിച്ച തീരുമാനമുണ്ടാകും. ആദ്യഘട്ടത്തിൽ ഫോർ സ്റ്റാർ ഹോട്ടലുകളിലെ ബാറുകളാകും തുറക്കുകയെന്നാണ് സൂചന. കാര്യമായ എതിർപ്പുകളില്ലെങ്കിൽ ത്രീ സ്റ്റാർ ബാറുകളും തുറക്കും. കള്ളുഷാപ്പുകൾ തുറക്കുന്നതിനൊപ്പം ടോഡി ബോർഡ് രൂപവത്കരിക്കുന്ന കാര്യവും മദ്യനയത്തിലുണ്ടാകും. നേരത്തേ ടൂറിസം േമഖലയെ മാത്രം പ്രത്യേകം പരിഗണിച്ച് ബാറുകൾ തുറക്കാൻ നീക്കം നടന്നെങ്കിലും അതിനെതിരെ സി.പി.െഎ ഉൾപ്പെടെ എൽ.ഡി.എഫ് ഘടകകക്ഷികൾ രംഗത്തെത്തിയിരുന്നു. മുതലാളിമാരെ സഹായിക്കാനാണ് ഇൗ തീരുമാനമെന്നും പൊതുമാനദണ്ഡപ്രകാരം ബാറുകൾ തുറക്കണമെന്നും അന്ന് സി.പി.െഎ നിർദേശം മുന്നോട്ടുെവച്ചു. ബാറുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനോട് സി.പി.എമ്മിനെപോലെതന്നെ സി.പി.െഎ ഉൾപ്പെടെ മറ്റ് ഘടകകക്ഷികൾക്ക് വിയോജിപ്പില്ല. മദ്യനയം സംബന്ധിച്ച് എൽ.ഡി.എഫ് പ്രാരംഭചർച്ചകൾ നടത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ബാറുകൾ തുറക്കുമെന്ന വാഗ്ദാനം എൽ.ഡി.എഫ് നൽകിയിരുന്നുവെന്നും അതിനാൽതന്നെ ബാറുകൾ തുറക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രമുഖ ബാറുടമ ‘മാധ്യമ’ ത്തോട് പറഞ്ഞു.
മദ്യശാലകൾ കൂടുതലായി തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷവും വിവിധ മദ്യവിരുദ്ധസമിതികളും സമുദായ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഗവർണറെ കണ്ട് ഒാർഡിനൻസ് ഒപ്പിടരുതെന്ന് മതമേലധ്യക്ഷന്മാർ ആവശ്യപ്പെടാനിരിക്കെയാണ് രാത്രിയിൽ അദ്ദേഹം ഒപ്പിട്ടത്. പ്രതിപക്ഷനേതാവും ഒാർഡിനൻസ് ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്നതിലും അവർക്ക് അമർഷമുണ്ട്. കോടതിവിധിയും ബാറുകളും മദ്യശാലകളും പൂട്ടിയത് സംസ്ഥാനത്തിെൻറ സാമ്പത്തികാവസ്ഥയെയും ടൂറിസം രംഗത്തെയും സാരമായി ബാധിച്ചുവെന്ന കാരണവും ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.