ബംഗളൂരു: നഗരത്തിൽ അർധരാത്രി സ്കൂൾ കുട്ടികൾ നടത്തിയ കാറോട്ട മത്സരം അപകടത്തിൽ കലാശിച്ചു. ലോറിയുമായി കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ െപട്ട കാറുകളും ലോറിയും പൂർണമായും തകർന്നു.
ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് നഗരത്തിലെ ഇൻറർനാഷണൽ സ്കൂൾ വിദ്യാർഥികളാണ് മൂവരും രക്ഷിതാക്കളുെട വാഹനെമടുത്ത് കാറോട്ട മത്സരം നടത്തിയത്. മണിക്കൂറിൽ 150 കിലോമീറ്ററിലേറെ വേഗതയിൽ വാഹനമോടിച്ച് പോകുന്നതിനിടെ ഫ്ലൈഒാവർ ഇറങ്ങുേമ്പാൾ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
എസ്.യു.വി, സ്കോഡ, ഇന്നോവ കാറുകളിലാണ് വിദ്യാർഥികൾ യാത്ര െചയ്തിരുന്നത്. ഫ്ലൈഒാവറിെൻറ ൈകവരിയിൽ സ്കോഡ കാർ ഇടിച്ചാണ് 17കാരൻ മരിച്ചത്. ഇന്നോവ റോഡിലെ ഡിൈവഡറിലേക്ക് കയറുകയും എതിരെ വന്ന ലോറിയിൽ ഇടിക്കുകയും ചെയ്തു. ലോറി ജീവനക്കാർ പരിക്കുകളേൽക്കാെത രക്ഷെപ്പെട്ടങ്കിലും വിദ്യാർഥിക്ക് നിസാര പരിക്കേറ്റു. അപകടത്തിൽ ലോറിയും കാറും തകർന്നു.
എസ്.യു.വി ഒാടിച്ച വിദ്യാർഥിക്കും പരിക്കേറ്റു. കാർ പൂർണമായും തകർന്നു. തങ്ങൾ കൂടുതൽ സുഹൃത്തുക്കളോെടാപ്പം നേരെത്തയും ഇതു പോെല വാഹനമോടിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. പൊലീസ് വിദ്യാർഥികൾക്കെതിെരയും കാറിെൻറ ഉടമകളായ രക്ഷിതാക്കൾക്കെതിെര കേസെടുത്ത് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.