ചണ്ഡീഗഢ്: പഞ്ചാബിൽ നിന്ന് ഇറാനിലേക്ക് പോയ മൂന്ന് യുവാക്കളെ കാണ്മാനില്ല. പഞ്ചാബിലെ സംഗ്രൂർ, ഹോഷിയാർപൂർ, എസ്‌ബിഎസ് നഗർ എന്നിവിടങ്ങളിൽ നിന്ന് ഇറാനിലേക്ക് യാത്ര ചെയ്ത മൂന്ന് ഇന്ത്യക്കാരെയാണ് കാണാതായത്. സംഭവം സ്ഥിരീകരിച്ച് തെഹ്‌റാനിലെ ഇന്ത്യൻ എംബസി കാണാതായവരെ കണ്ടെത്താനുള്ള അടിുയന്തര ശ്രമങ്ങൾ തുടരുകയാണെന്നും അറിയിച്ചു.
ഹുഷൻപ്രീത് സിംഗ് (സംഗ്രൂർ), ജസ്പാൽ സിംഗ് (എസ്ബിഎസ് നഗർ), അമൃത്പാൽ സിംഗ് (ഹോഷിയാർപൂർ) എന്നിവരാണ് ഇറാനിലേക്ക് പോയത്. പഞ്ചാബിലെ ഏജന്റ് വഴിയാണ് ഇറാനിലെത്തിയതെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
മെയ് 1 ന് ടെഹ്‌റാനിൽ എത്തിയതിന് ശേഷമാണ് യുവാക്കളെ കാണാതായത്. കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
എംബസി വിഷയം ഇറാനിയൻ അധികൃതരുമായി ശക്തമായി ചർച്ച ചെയ്തിട്ടുണ്ട് കൂടാതെ കാണാതായ ഇന്ത്യക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചതായും ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ അറിയിച്ചു.
യുവാക്കളെ തട്ടികൊണ്ട് പോയതാണെന്നും തട്ടിക്കൊണ്ടുപോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങൾ പറഞ്ഞു.
യുവാക്കളെ വിദേശത്തേക്ക് അയച്ച ഹോഷിയാർപൂരിൽ നിന്നുള്ള ഏജന്റിനെ കാണാനില്ലെന്നാണ് റിപ്പോർട്ട്. മെയ് 16 ന് ഏജന്റിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.