കോവിഡ് നിയന്ത്രണാതീതം; മൂന്ന് ദിവസം 'ജനത കർഫ്യൂ' നടപ്പാക്കാൻ മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ല

മുംബൈ: കോവിഡിന്‍റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും. ഇതിന്‍റെ ഭാഗമായി ജൽഗാവ് ജില്ലയിൽ മൂന്ന് ദിവസം 'ജനത കർഫ്യൂ' ആചരിക്കുമെന്ന് ജില്ല അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ എട്ട് വരെയാണ് ജൽഗാവ് മുനിസിപ്പൽ കോർപറേഷനിൽ ജനത കർഫ്യൂ നടപ്പാക്കുക.

മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തോടടുക്കുകയാണ്. 24 മണിക്കൂറിനിടെ 9927 പേർക്കാണ് രോഗം ബാധിച്ചത്. 56 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 22,38,398 പേർക്കാണ് കോവിഡ് ബാധിച്ചത്. 52,556 പേർ മരിക്കുകയും ചെയ്തു. നിലവിൽ 95,322 പേരാണ് ചികിത്സയിലുള്ളത്. 

Tags:    
News Summary - 3-day 'Janta curfew' imposed in Maharashtra's Jalgaon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.