വേട്ടക്കാരുടെ വെടിയേറ്റ് മധ്യപ്രദേശിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു

ഭോപ്പാൽ: കൃഷ്ണമൃഗത്തെ വേട്ടയാടിയവരുടെ വെടിയേറ്റ് മധ്യപ്രദേശിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു. ഗുണ ജില്ലയിലെ വനത്തിൽ ശനിയാഴ്ചപുലർച്ചെയാണ് സംഭവം. വനത്തിൽ തിരച്ചിൽ നടത്തുകയായിരുന്ന പൊലീസുകാർക്ക് നേരെ െെബക്കിലെത്തിയ സംഘം വെടിയുതിർക്കുകായിരുന്നുവെന്ന് ഗുണ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു.

സബ് ഇൻസ്പെക്ടർ രാജ്കുമാർ ജാദവ്, ഹെഡ് കോൺസ്റ്റബിൾ സന്ത്കുമാർ മീണ, കോൺസ്റ്റബിൾ നീരജ് ബാർഗവ് എന്നിവരാണ് മരിച്ചത്. വേട്ടസംഘത്തിന് നേരെ പൊലീസ് തിരിച്ച് വെടിവെച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു. പൊലീസ് വാഹനത്തിന്‍റെ െെഡ്രവർക്ക് പരിക്കേറ്റതായും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും രാജീവ് മിശ്ര പറഞ്ഞു.

വനത്തിനുള്ളിൽ വേട്ടക്കാർ ക്യാമ്പ് ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോൺ സ്റ്റേഷനിലെ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്. വനമേഖലയിൽ നിന്ന് നിരവധി കൃഷ്ണമൃഗങ്ങളുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ മരണത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അനുശോചിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - 3 Cops Shot Dead By Madhya Pradesh Blackbuck Poachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.