Posted On
date_range Updated On
date_range ബീഫ് കൈവശം വെച്ചു; നാഗ്പൂരിൽ ചൈനീസ് പൗരൻമാർ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ
നാഗ്പൂർ: 10 കിലോ ബീഫ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് പൗരൻമാർ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. ജനുവരി 18ന് നാഗ്പൂരിൽ ഗുംഗാൺ ഖനിക്ക് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ച എസ്.യു.വിയിൽ നിന്ന് ബീഫ് കണ്ടെത്തി.
എസ്.യു.വിയിൽ സഞ്ചരി അഫ്റോസ് ഷെയ്ക്ക്, ദേവേന്ദ്ര നാഗറാലെ, ചൈനീസ് പൗരൻമാരായ ലീ ചു ചങ്, ലു വെങ് ചങ്, ലു വോങ് കോങ് എന്നിവരാണ് അറസ്റ്റിലായത്. വിശദപരിശോധനയിൽ ഇത് ബീഫാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.
അറസ്റ്റിലായ അഞ്ച് പേർക്കെതിരെയും മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേരെയും കോടതിയിൽ ഹാജരാക്കി ഫെബ്രുവരി 14 വരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.