Posted On
date_range Updated On
date_range പാകിസ്താന് വേണ്ടി ചാരവൃത്തി; മൂന്ന് പേർ പിടിയിൽ
ന്യൂഡൽഹി: ഹരിയാനയിലെ ഹിസാറിൽ പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയവരുടെ ഫോണിൽ നിന്ന് സൈനിക ക്യാമ്പുകളുടെ ഫോട്ടോകളും വീഡിയോകളും സൈനികരുടെ സഞ്ചാരപാതയുടെ ദൃശ്യങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
യു.പി സ്വദേശികളായ മഹ്താബ് (28), ഖാലിദ് (25), റാഖിബ് (34) എന്നിവരെയാണ് പിടികൂടിയത്. ഇവർ ഒരാഴ്ച മുമ്പ് ഹിസാർ കന്‍റോൺമെന്‍റ് മേഖലയിൽ നിർമാണക്കമ്പനിക്ക് വേണ്ടി ജോലിചെയ്തിരുന്നു. പാക് ഏജന്‍റുകളുമായി ഇവർ വാട്സാപ്പിൽ വോയിസ്, വീഡിയോ കോളുകളിലൂടെ ബന്ധപ്പെട്ടിരുന്നെന്ന് മിലിട്ടറി ഇന്‍റലിജൻസ് കണ്ടെത്തിയിരുന്നു.
ഹിസാർ പൊലീസ് ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.