ഡൽഹിയിലെ 29 ശതമാനം ജനങ്ങളിലും കോവിഡിനെതിരായ ആൻറിബോഡി

ന്യൂഡൽഹി: ഡൽഹിയിലെ 29 ശതമാനം ജനങ്ങളിലും കോവിഡിനെതിരായ ആൻറിബോഡിയുടെ സാന്നിധ്യമുണ്ടെന്ന്​​ കണ്ടെത്തൽ. കഴിഞ്ഞയാഴ്​ച നടത്തിയ സീറോസർവേയി​ലാണ്​ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്​.

29.1 ശതമാനം ജനങ്ങളിലും കോവിഡിനെതിരായ ആൻറിബോഡിയുടെ സാന്നിധ്യമുണ്ടെന്ന്​ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. ഡൽഹിയിലെ 58 ലക്ഷം ജനങ്ങളിൽ കോവിഡിനെതിരായ ആൻറിബോഡിയുണ്ട്​.

ഇതുമായി ബന്ധപ്പെട്ട ആദ്യ സർവേ നടന്നത്​ ആഗസ്​റ്റിലെ ആദ്യയാഴ്​ചയിലായിരുന്നു. ആദ്യ സർവേയിൽ ഡൽഹിയിൽ 23.48 ശതമാനം പേരിൽ കോവിഡ്​ ആൻറിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.