Posted On
date_range Updated On
date_range ബാംഗ്ലൂരിൽ ബസ് അപകടം; 29 പേർക്ക് പരിക്ക്
ബംഗ്ലൂർ: മൈസൂർ റോഡിൽ കെങ്ങേരിയിൽ കർണാടക ട്രാൻസ്പോർട് ബസ് അപകടത്തിൽപ്പെട്ട് 29 യാത്രക്കാർക്ക് പരിക്ക്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം.
മടിഗേരിയിൽ നിന്നും 45 യാത്രക്കാരുമായി ബാംഗ്ലൂരിലേക്ക് വരികയായിരുന്നു ബസ്. റോഡിന് നടുവിലെ ഡിെെവഡറിലും മേൽപ്പാലത്തിന്‍റെ തൂണിലും ഇടിച്ചു നിൽക്കുന്ന ബസിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 25 പേർക്ക് നിസാര പരിക്കും നാലുപേർക്ക് സാരമായ പരിക്കുമുണ്ടെന്ന് വെസ്റ്റ് ബാംഗ്ലൂർ ഡെപ്യൂട്ടി കമ്മീഷ്ണർ സഞ്ജീവ് പട്ടീൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.