276 വിദേശ ഇന്ത്യക്കാർക്ക് കോവിഡ്; ഏറ്റവും കൂടുതൽ ഇറാനിൽ

ന്യൂഡൽഹി: വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ. വിദേശകാര്യ മന് ത്രാലയം ലോക്സഭയിൽ രേഖാമൂലം നൽകിയ വിശദീകരണത്തിലാണ് കണക്കുകൾ വ്യക്തമാക്കിയത്.

ഇറാനിലുള്ള 255 ഇന്ത്യക്കാർക് കാണ് വൈറസ് ബാധയുള്ളതെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു. യു.എ.ഇയിൽ 12 പേർക്കും ഇറ്റലിയിൽ അഞ്ചു പേർക്കും രോഗം സ്ഥിരീക രിച്ചിട്ടുണ്ട്. ഹോങ്കോങ്, കുവൈത്ത്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളിൽ ഒാരോരുത്തർക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ രോഗം പിടിപ്പെട്ട് ഇതുവരെ മൂന്നു പേർ മരണപ്പെട്ടു. 137 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 24 േപർ വിദേശികളാണ്. രോഗ വ്യാപനത്തിൽ ഏറ്റവും മുന്നിൽ മഹാരാഷ്ട്രയാണ്. 39 പേർ. 24 പേരുള്ള കേരളമാണ് പട്ടികയിൽ രണ്ടാമത്.

ന്യൂഡൽഹി: മേഘാലയിലെ ഷില്ലോങ്ങിലുള്ള 'ഇംഗ്ലീഷ് ആന്‍റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി'യിലെ മലയാളികളായ 31 വിദ്യാർഥികളെ വ്യാഴാഴ്ച നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി കേരള സർക്കാർ. സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് ഇക്കാര്യം അറിയിച്ചത്.

സ്പൈസ് ജെറ്റ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഈ കുട്ടികളെ വിമാന യാത്രാക്കൂലിയില്‍ പരമാവധി ഇളവുകള്‍ നല്‍കിക്കൊണ്ട് ഗുവാഹട്ടിയില്‍ നിന്നും കൊച്ചിയിലെത്തിക്കാന്‍ തീരുമാനമായി. 31 ടിക്കറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം 4.35ന് ഗുവാഹട്ടിയില്‍ നിന്നും പുറപ്പെട്ട് രാത്രി 9.15ന് കൊച്ചിയിലെത്തുന്ന സ്പൈസ്ജെറ്റ് (SG605) വിമാനത്തിലാണ് ഇവര്‍ വരുക. കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഹോസ്റ്റലുകൾ അടച്ചതിനെ തുടർന്നാണിത്.

Latest Video

Full View
Tags:    
News Summary - 276 Indians are infected with coronavirus abroad -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.