റാഞ്ചിയിൽ ബൈ​ക്ക്​ മോ​ഷ​ണം ആ​രോ​പി​ച്ച് യുവാവിനെ തല്ലിക്കൊന്നു

റാ​ഞ്ചി: വാ​ഹ​ന​മോ​ഷ​ണം ആ​രോ​പി​ച്ച്​ ഝാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ വീ​ണ്ടും ആ​ൾ​ക്കൂ​ട്ട​ക്കൊ​ല. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച ആ​ൾ​ക്കൂ​ട്ട​ത്തി​‍െൻറ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ്​ മു​ബാ​റ​ക്​ ഖാ​ൻ (27) ആ​ണ്​ മ​രി​ച്ച​ത്. സ​മീ​പ ഗ്രാ​മ​മാ​യ മ​ഹേ​ഷ്​​പൂ​രി​ൽ നി​ന്നെ​ത്തി​യ മു​ബാ​റ​ക് ബൈ​ക്കി​‍െൻറ ബാ​റ്റ​റി​യും ട​യ​റും മോ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ സി​ർ​ക്ക ​ഗ്രാ​മ​ത്തി​ലെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദ​നം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 17 അ​ജ്​​ഞാ​ത വ്യ​ക്​​തി​ക​ളെ പ്ര​തി​ചേ​ർ​ത്ത്​ കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ചോ​ദ്യം​ചെ​യ്യ​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ൻ​ഗാ​റ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ്​ ബ്ര​ജേ​ഷ്​ കു​മാ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ്യ​ക്​​തി​വൈ​രാ​ഗ്യ​മു​ള്ള ചി​ല​ർ മു​ബാ​റ​ക്കി​നെ ഗ്രാ​മ​ത്തി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി കു​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഒ​രു​പ​റ്റം പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വൈ​ദ്യു​തി പോ​സ്​​റ്റി​ൽ കെ​ട്ടി​യി​ട്ട്​ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം എ​ട്ടി​ന്​ റാ​ഞ്ചി കോ​ട്​​വാ​ലി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ച്ചി​ൻ കു​മാ​ർ വ​ർ​മ​യെ (22) സ​മാ​ന ആ​രോ​പ​ണം ചു​മ​ത്തി നാ​ൽ​പ​തി​ലേ​റെ പേ​ർ ചേ​ർ​ന്ന്​ അ​ടി​ച്ചു​കൊ​ന്നി​രു​ന്നു.

Tags:    
News Summary - 27-year-old man lynched near Ranchi over suspicion of tyre theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.