മുംബൈ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മഹാരാഷ്ട്രയിൽ കാണാതായത് 26,708 സ്ത്രീകളെ. ഇതിൽ 298 ബാലികമാരടക്കം 2264 സ്ത്രീകളെ ഇനിയും കണ്ടെത്തിയിട്ടില്ല.
2013നും 2017നുമിടയിലാണ് ഇത്രയുംപേരെ കാണാതായത്. ഇവരിൽ 5056 പേർ 18 വയസ്സിന് താഴെയുള്ളവരാണ്. 18 വയസ്സിനുതാഴെ പ്രായമുള്ളവർ കാണാതായ സംഭവങ്ങളിൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
ഇതുവരെ 24,444 പേരെയാണ് കണ്ടെത്തിയത്. ഇവരിൽ 4758 പേർ 18 വയസ്സിന് താഴെയുള്ളവരാണ്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് കോൺഗ്രസിലെ രാധാകൃഷ്ണ വിഖെ പാട്ടീൽ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നൽകിയ മറുപടിയിലാണ് ഇൗ കണക്കുകൾ. സംസ്ഥാനത്ത് മുഴുവൻ സമയ ആഭ്യന്തര മന്ത്രിയില്ലാത്തത് ക്രമസമാധാനം തകർത്തതായും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിയതായും നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് എൻ.സി.പിയിലെ ധനഞ്ജയ് മുണ്ടെ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.