ഇരുമ്പ് ദണ്ഡ് മുതുകിൽ തുളച്ചുകയറി യുവാവിന് പരിക്കേറ്റു

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പ് ദണ്ഡ് മുതുകിൽ വീണ് 26 കാരനായ യുവാവിന് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ബദ്‌ലാപൂർ ടൗൺഷിപ്പിലെ കെട്ടിടത്തിൽ സി.സി.ടി.വി ഘടിപ്പിക്കുന്നതിനിടെയാണ് സംഭവം.

ഇരുമ്പ് ദണ്ഡ് മുതുകിൽ തുളച്ച് കയറി പുറത്തേക്ക് വന്നതായി ബദ്‌ലാപൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടനെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇരുമ്പ് ദണ്ഡ് നീക്കം ചെയ്തു.

യുവാവ് സുഖം പ്രാപിച്ചു വരികയാണെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - 26-Year-Old Injured Near Mumbai After Iron Rod Pierces His Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.