ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാൻ യുവാവ് മാതാപിതാക്കളെ കൊന്നു
ന്യൂഡൽഹി: ഫേസ്ബുക്ക് സുഹൃത്തായ കാൺപൂർ സ്വദേശിനിയെ വിവാഹം കഴിക്കാൻ വേണ്ടി മകൻ മാതാപിതാക്കളെ കൊന്നു. ഡൽഹിയിലെ ജാമിയ നഗർ സ്വദേശി അബ്ദുൽ റഹ്മാൻ(26)ആണ് മാതാപിതാക്കളെ ശ്വാസം മുട്ടിച്ച് കൊന്നത്. തസ്ലിം ബാനോ(50), ഷമിം അഹമദ്(55) എന്നിവരാണ് മരിച്ചത്.
മാതാപിതാക്കളുടെ ഏക മകനാണ് അബ്ദുൽ റഹ്മാൻ. കാൺപൂരിൽ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയെ വിവാഹം കഴിക്കാൻ ഇയാൾ താത്പര്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് വഴി പ്രണയം തുടരുകയും ചെയ്തു. എന്നാൽ ഇൗ വിവാഹത്തിന് മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്വത്തുക്കൾ കൈവശപ്പെടുത്തുകയും ഇയാളുടെ ലക്ഷ്യമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അബ്ദുൽ റഹ്മാെൻറ ആദ്യ വിവാഹം വിവാഹ മോചനത്തിൽ കലാശിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കാൺപൂർ സ്വദേശിനിയെ പരിചയപ്പെടുന്നത്. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചുവെങ്കിലും തെൻറ വിവാഹേതര ബന്ധം തുടർന്നു. ഫേസ്ബുക്ക് സുഹൃത്തിനെ ഇയാൾ പതിവായി സന്ദർശിക്കുകയും വിവാഹം കഴിച്ചുകൊള്ളാമെന്ന് വാക്കു നൽകുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നദീം ഖാൻ, ഗുഡ്ഡു എന്നീ രണ്ട് പരിചയക്കാരുടെ സഹായത്തോടെയാണ് ഇയാൾ കൃത്യം നിർവഹിച്ചത്. രണ്ടര ലക്ഷം രൂപയാണ് അവർക്ക് വാഗ്ദാനം ചെയ്തത്. നദീമും ഗുഡ്ഡുവും മാതാപിതാക്കളെ പിടിച്ചു വെക്കുകയും അബ്ദുൽ റഹ്മാൻ ഇരുവരേയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഏപ്രിൽ 28നാണ് ഇരുവരുടേയും മൃതദേഹം വീടിെൻറ ഒന്നാം നിലയിൽനിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരേയും പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിൽ അബ്ദുൽ റഹ്മാൻ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.