Posted On
date_range Updated On
date_range രാജ്യത്ത് 25,320 കോവിഡ് കേസുകൾ കൂടി; രോഗബാധിതർ 1.13 കോടി
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 25,320 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് െചയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുെട എണ്ണം 1,13,59,048 ആയി ഉയർന്നു. 16,637 പേർക്ക് രോഗം ഭേദമായി.
കഴിഞ്ഞ ദിവസം 161 പേർ കോവിഡ് ബാധിച്ച് മരിച്ചതായി ആേരാഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധ മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,58,607 ആയി.
2,10,544 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,09,89,897 പേർക്ക് ഇതുവരെ രോഗം ഭേദമായി.
ഇന്ത്യയിൽ ഇതുവരെ 22,67,03,641 സാംപിളുകൾപരിശോധിച്ചതായി ഐ.എം.സി.ആർ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് വരെ 2.91 കോടി കോവിഡ് വാക്സിൻ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.