Posted On
date_range Updated On
date_range ഗോവയിൽ യുവതി ഹോട്ടലിൽ മരിച്ചനിലയിൽ; ആൺസുഹൃത്തിനായി അന്വേഷണം
പനാജി: ഗോവയിലെ ഹിമാചൽ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ഗോവയിലാണ് അൽക സൈനിയെന്ന 25കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അർപോറയിലെ ഹോട്ടലിലായിരുന്നു സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇയാൾക്ക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹോട്ടലിൽ മെയിൻറൻസ് സ്റ്റാഫാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കുത്തേറ്റതിൻെറ പാടുകളുണ്ട്. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പനാജി മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവത്തിന് ശേഷം അൽക സൈനയുടെ മുറിയിൽ നിന്ന് രണ്ട് പേർ ഇറങ്ങി പോവുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ പൊലീസ് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.