മണാലിയിൽ പാരാഗ്ലൈഡിങ്ങിനിടെ 24കാരൻ മരിച്ചു

മണാലി: ഹിമാചൽപ്രദേശിലെ മണാലിയിൽ പാരാഗ്ലൈഡിങ്ങി​നിടെ 24കാരൻ മരിച്ചു. പാരാഗ്ലൈഡർ നിയന്ത്രണം നഷ്​ടപ്പെട്ട്​ അപ കടത്തിൽപ്പെടുകയായിരുന്നു. മണാലിയിലെ സോളങ്ക്​ വാലിയിലാണ്​ അപകടമുണ്ടായത്​. ​

പഞ്ചാബിലെ മോഹാലിയിൽ നിന്നുള്ള വിനോദസഞ്ചാരിയായ അമൻദീപ്​ സിങ്​ സോവതിയാണ്​ മരിച്ചത്​. ഗ്ലൈഡർ നിയന്ത്രിച്ചിരുന്നയാൾ മണാലിയിൽ ചികിൽസയിലാണ്​. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. പോസ്​റ്റുമോർട്ടത്തിന്​ ശേഷം അമൻദീപിൻെറ മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകി.

Tags:    
News Summary - 24-Year-Old Dies In Paragliding Accident In Manali-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.